Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decline In

എ​ൽ​പി​ജി ഉ​പ​ഭോ​ഗത്തി​ൽ ഇടിവ്

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ പാ​​ച​​ക​​വാ​​ത​​ക എ​​ൽ​​പി​​ജി ഉ​​പ​​ഭോഗം മാ​​ർ​​ച്ചി​​ൽ കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു. പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് വി​​ത​​ര​​ണ​​ത്തി​​ലു​​ണ്ടാ​​യ ത​​ട​​സം വീ​​ടു​​ക​​ളി​​ലെ​​യും വാ​​ണി​​ജ്യ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​മു​​ള്ള പാ​​ച​​കവാ​​ത​​ക ല​​ഭ്യ​​ത​​യെ ബാ​​ധി​​ച്ച​​താ​​ണ് മാ​​ർ​​ച്ചി​​ലെ ഉ​​പ​​ഭോ​​ഗം കു​​ത്ത​​നെ താ​​ഴാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്. ഉ​​പ​​ഭോ​​ഗ​​ത്തി​​ൽ 13 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ ഇ​​ടി​​വാ​​ണു​​ണ്ടാ​​യ​​തെ​​ന്ന് ഒൗ​​ദ്യോ​​ഗി​​ക ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ​​ കാ​​ല​​യ​​വ​​ളി​​ലെ എ​​ൽ​​പി​​ജി ഉ​​പ​​യോ​​ഗം 2.729 മി​​ല്യ​​ണാ​​യി​​രു​​ന്നു. ഇ​​തി​​ൽ​​നി​​ന്ന് 12.8 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് ഈ ​​മാ​​ർ​​ച്ചി​​ൽ 2.379 മി​​ല്യ​​ണി​​ലെ​​ത്തി.

ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ എ​​ൽ​​പി​​ജി ആ​​വ​​ശ്യ​​ക​​ത​​യു​​ടെ 60 ശ​​ത​​മാ​​ന​​വും ഇ​​റ​​ക്കു​​മ​​തി​​യി​​ലൂ​​ടെ​​യാ​​ണ് നി​​റ​​വേ​​റ്റു​​ന്ന​​ത്. ഇ​​തി​​ൽ വ​​ലി​​യൊ​​രു പ​​ങ്കും ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് വ​​ഴി​​യാ​​ണെ​​ത്തു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​റാ​​നെ​​തി​​രേ​​യു​​ള്ള യു​​എ​​സി​​ന്‍റെയും ഇ​​സ്ര​​യേ​​ലി​​ന്‍റെയും ആ​​ക്ര​​മ​​ണ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നും ഇ​​റാ​​ന്‍റെ തി​​രി​​ച്ച​​ടി​​യെ​​ത്തു​​ട​​ർ​​ന്നും നി​​ല​​വി​​ൽ ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്ക് അ​​ട​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

സൗ​​ദി അ​​റേ​​ബ്യ, യു​​എ​​ഇ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നു​​ള്ള വി​​ത​​ര​​ണ​​ത്തി​​ൽ ത​​ട​​സം നേ​​രി​​ട്ടി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ വീ​​ടു​​ക​​ളി​​ൽ പാ​​ച​​ക​​വാ​​ത​​ക ല​​ഭ്യ​​ത ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ന് കേ​​ന്ദ്രസ​​ർ​​ക്കാ​​ർ ഹോ​​ട്ട​​ലു​​ക​​ൾ, വ്യ​​വ​​സാ​​യ കേ​​ന്ദ്ര​​ങ്ങ​​ൾ പോ​​ലു​​ള്ള വാ​​ണി​​ജ്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള എ​​ൽ​​പി​​ജി വി​​ത​​ര​​ണം വെ​​ട്ടി​​ക്കു​​റ​​ച്ചു.

ഓ​​യി​​ൽ മ​​ന്ത്രാ​​ല​​യ​​ത്തി​​നു കീ​​ഴി​​ലു​​ള്ള പെ​​ട്രോ​​ളി​​യം പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് അ​​നാ​​ലി​​സി​​സ് സെ​​ല്ലി​​ന്‍റെ (പി​​പി​​എ​​സി) ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം മാ​​ർ​​ച്ചി​​ൽ ഗാ​​ർ​​ഹി​​ക ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു വി​​ത​​ര​​ണം ചെ​​യ്ത എ​​ൽ​​പി​​ജി സി​​ലി​​ണ്ട​​റു​​ക​​ളു​​ടെ അ​​ള​​വ് മാ​​ർ​​ച്ചി​​ൽ 8.1 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 2,219 മി​​ല്യ​​ണ്‍ ട​​ണ്ണാ​​യി. ഗാ​​ർ​​ഹി​​കേ​​ത​​ര ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കാ​​യു​​ള്ള വി​​ത​​ര​​ണ​​ത്തി​​ൽ ഏ​​ക​​ദേ​​ശം 48 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ കു​​റ​​വു​​ണ്ടാ​​യി. ബ​​ൾ​​ക്ക് എ​​ൽ​​പി​​ജി വി​​ൽ​​പ്പ​​ന​​യി​​ൽ 75.5 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ൻ ഇ​​ടി​​വാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

എ​​ൽ​​പി​​ജി വി​​ത​​ര​​ണം സാ​​ധാ​​ര​​ണ നി​​ല​​യി​​ലാ​​ണെ​​ന്നും ഗാ​​ർ​​ഹി​​ക ഉ​​പയോ​​ക്താ​​ക്ക​​ളു​​ടെ എ​​ല്ലാ ആ​​വ​​ശ്യ​​ങ്ങ​​ളും നി​​റ​​വേ​​റ്റു​​ന്നു​​ണ്ടെ​​ന്നു​​മു​​ള്ള സ​​ർ​​ക്കാ​​രി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ൾ​​ക്കു വി​​രു​​ദ്ധ​​മാ​​യാ​​ണ് കു​​റ​​ഞ്ഞ ഉ​​പ​​യോ​​ഗം കാ​​ണി​​ക്കു​​ന്ന പി​​പി​​എ​​സി ക​​ണ​​ക്കു​​ക​​ൾ.

ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം ഉ​​യ​​ർ​​ന്നു

എ​​ൽ​​പി​​ജി ല​​ഭ്യ​​ത​​യി​​ലു​​ണ്ടാ​​യ കു​​റ​​വ് പ​​രി​​ഹ​​രി​​ക്കാ​​ൻ എ​​ൽ​​പി​​ജി ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​പ്പി​​ക്കാ​​നാ​​യി പെ​​ട്രോ​​കെ​​മി​​ക്ക​​ൽ നി​​ർ​​മാ​​ണ​​ത്തി​​നു​​ള്ള അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ൾ സ​​ർ​​ക്കാ​​ർ റി​​ഫൈ​​ന​​റി​​ക​​ൾ​​ക്കു നി​​ർ​​ദേ​​ശം ന​​ൽ​​കി. പി​​പി​​എ​​സി​​യി​​ൽ​​നി​​ന്നു​​ള്ള വി​​വ​​ര​​ങ്ങ​​ൾ പ്ര​​കാ​​രം ഇ​​ത് ആ​​ഭ്യ​​ന്ത​​ര എ​​ൽ​​പി​​ജി ഉ​​ത്പാ​​ദ​​നം ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ 1.1 മി​​ല്യ​​ണ്‍ ട​​ണ്ണി​​ൽ​​നി​​ന്ന് ഈ ​​മാ​​ർ​​ച്ചി​​ൽ 1.4 മി​​ല്യ​​ണ്‍ ട​​ണ്ണാ​​യി ഉ​​യ​​ർ​​ന്നു.
ഈ ​​മു​​ന്നേ​​റ്റം കാ​​ര​​ണം 2025-26 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ (2025 ഏ​​പ്രി​​ൽ മു​​ത​​ൽ 2026 മാ​​ർ​​ച്ച് വ​​രെ) ആ​​കെ എ​​ൽ​​പി​​ജി ഉ​​ത്പാ​​ദ​​നം 13.1 മി​​ല്യ​​ണ്‍ ട​​ണ്ണാ​​യി ഉ​​യ​​ർ​​ന്നു. മു​​ൻ​​പ​​ത്തെ ര​​ണ്ടു സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​ത് 12.8 മി​​ല്യ​​ണ്‍ ട​​ണ്ണാ​​യി​​രു​​ന്നു.


മാ​​ർ​​ച്ചി​​ലെ ക​​ണ​​ക്ക് മാ​​റ്റ​​നി​​ർ​​ത്തി​​യാ​​ൽ മാ​​ർ​​ച്ചി​​ൽ അ​​വ​​സാ​​നി​​ച്ച സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ എ​​ൽ​​പി​​ജി ഉ​​പ​​ഭോ​​ഗം ആ​​റു ശ​​ത​​മാ​​ന​​ത്തം വ​​ർ​​ധി​​ച്ച് 33.212 മി​​ല്യ​​ണ്‍ ട​​ണ്ണി​​ലെ​​ത്തി.


ഇ​​ന്ധ​​ന ഉ​​പ​​ഭോ​​ഗ​​ത്തി​​ൽ സ​​മ്മി​​ശ്ര പ്രതികരണം

ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലെ വ്യോ​​മ​​പാ​​ത നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ കാ​​ര​​ണം മാ​​ർ​​ച്ചി​​ൽ വി​​മാ​​നം ഇ​​ന്ധ​​ന ഉ​​പ​​ഭോ​​ഗം 8,07,000 ട​​ണ്ണി​​ലെ​​ത്തി. മു​​ൻ വ​​ർ​​ഷം ഇ​​തേ​​കാ​​ല​​യ​​ള​​വി​​ൽ 80,1000 ട​​ണ്‍ ആ​​യി​​രു​​ന്നു വി​​ല്പ​​ന.

പെ​​ട്രോ​​ൾ, ഡീ​​സ​​ൽ എ​​ന്നി​​വ​​യു​​ടെ ആ​​വ​​ശ്യ​​ക​​ത​​യി​​ൽ വ​​ലി​​യ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. പെ​​ട്രോ​​ൾ വി​​ല്പ​​ന 7.6 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 3.78 മി​​ല്യ​​ണ്‍ ട​​ണ്ണി​​ലെ​​ത്തി. ഡീ​​സ​​ൽ ഉ​​പ​​ഭോ​​ഗം 8.1 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 8.727 മില്യൺ ട​​ണ്ണാ​​യി ഉ​​യ​​ർ​​ന്നു.

വ്യ​​വ​​സാ​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​ള്ള ഇ​​ന്ധ​​ന​​ങ്ങ​​ളി​​ൽ നാ​​ഫ്ത്ത​​യു​​ടെ ഉ​​പ​​യോ​​ഗം 9.9 ശ​​ത​​മാ​​ന​​മാ​​യും ഫ്യു​​വ​​ൽ ഓ​​യി​​ൽ 1.4 ശ​​ത​​മാ​​ന​​മാ​​യും കു​​റ​​ഞ്ഞു. എ​​ന്നാ​​ൽ, റോ​​ഡ് നി​​ർ​​മാ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യി ബി​​റ്റു​​മി​​ന്‍റെ ഉ​​പ​​ഭോ​​ഗ​​ത്തി​​ൽ 2025-26 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷ​​ത്തി​​ൽ മൂ​​ന്നു ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യോ​​ടെ 8.84 മി​​ല്യ​​ണ്‍ ട​​ണ്ണി​​ലെ​​ത്തി.

Latest News

Corehub Up